സനാ: യമനിലെ ഹൊദൈദ തുറമുഖ മേഖലയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ഹൂത്തികള്‍. പ്രദേശത്തെ മൂന്ന് ഹൂത്തി നിയന്ത്രണത്തിലുള്ള തുറമുഖങ്ങളില്‍ ഉണ്ടായിരുന്നവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഞായറാഴ്ച വൈകി ആക്രമണം ഉണ്ടായത്.
ഈ മാസം ആദ്യം ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം ഹൂത്തികള്‍ നടത്തിയ ആക്രമണത്തിന് ശേഷം ഹൊദൈദ തുറമുഖത്ത് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയിരുന്നു.
യെമന്‍ തലസ്ഥാനമായ സനയുടെ ചില ഭാഗങ്ങളെയും അവിടുത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തെയും ഇസ്രായേല്‍ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
യെമനിലെ ഹൂത്തികളും അമേരിക്കയും തമ്മില്‍ കഴിഞ്ഞദിവസം വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്