ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്തോനേഷ്യയും. ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും വിയറ്റ്‌നാമിനും പിന്നാലെ ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം നൽകാനൊരുങ്ങുകയാണ് ഇന്തോനേഷ്യ.
ഇന്ത്യയും ചൈനയും ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസ രഹിത പ്രവേശനം ഇന്തോനേഷ്യ അനുവദിക്കുന്നു. ഒരു മാസത്തിനകം തീരുമാനത്തിന് അംഗീകാരം നൽകുമെന്ന് ഇന്തോനേഷ്യൻ ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വീസ രഹിത പ്രവേശം ഇന്‍ഡോനേഷ്യ പരിഗണിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കൂടുതല്‍ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
ഇന്തോനേഷ്യൻ ടൂറിസം മന്ത്രി സാൻഡിയാഗ യുനോയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. വിദേശ വിനോദസഞ്ചാരികൾക്ക് രാജ്യത്ത് കൂടുതൽ സമയം തങ്ങാൻ അനുവദിക്കുന്ന ഗോൾഡൻ വിസയ്ക്ക് നേരത്തെ ഇന്തോനേഷ്യയും അംഗീകാരം നൽകിയിരുന്നു.
കോവിഡ് വ്യാപിക്കുന്നതിന് മുമ്പ് 2019ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികൾ ഇന്തോനേഷ്യയിൽ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബർ കാലയളവിൽ 94.9 ലക്ഷം വിനോദസഞ്ചാരികൾ എത്തി. ലോക ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള രാജ്യമാണ് ഇന്തോനേഷ്യ. സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ബാലി ദ്വീപ് ഇന്തോനേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്