ഇസ്ലാമാബാദ്: പാക് സൈന്യത്തിന് വിവരം ലഭിക്കും മുന്‍പുതന്നെ റാവല്‍പിണ്ടിയിലെ വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന സൈനിക താവളങ്ങളില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അസര്‍ബൈജാനില്‍ നടന്ന ഒരു പരിപാടിയിലാണ് ഷെരിഫീന്റെ തുറന്നുപറച്ചില്‍.
കസേനാ മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സൈന്യം മെയ് 10 ന് പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, നേരം പുലരുന്നതിന് മുമ്പുതന്നെ, ദീര്‍ഘദൂര സൂപ്പര്‍സോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യ വര്‍ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം ലഭിച്ച അസിം മുനീറാണ് പുലര്‍ച്ചെ ആക്രമണത്തെക്കുറിച്ച് തന്നെ അറിയിച്ചതെന്ന് ഷരീഫ് പറഞ്ഞു.
'മെയ് 9-10 രാത്രിയില്‍, ഇന്ത്യന്‍ ആക്രമണത്തോട് അളന്നു കുറിച്ച രീതിയില്‍ പ്രതികരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ ഫജര്‍ നമസ്‌കാരത്തിന് ശേഷം പുലര്‍ച്ചെ 4.30 ന് ആക്രമിക്കാന്‍ സായുധ സേന തയ്യാറായി. എന്നാല്‍ ആ സമയം എത്തുന്നതിന് മുമ്പ്, ഇന്ത്യ വീണ്ടും ബ്രഹ്മോസ് ഉപയോഗിച്ച് പാകിസ്ഥാനിലെ വിവിധ പ്രവിശ്യകള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി,' ഷെരീഫ് പറഞ്ഞു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സിവിലിയന്‍ പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യ ലക്ഷ്യമിട്ട 11 സൈനിക സൈറ്റുകളില്‍ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസും ഉള്‍പ്പെടുന്നു. റഫീഖി, മുരിദ്, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങളും ഇന്ത്യ ആക്രമിച്ചു. സ്‌കാര്‍ഡു, ഭോലാരി, ജേക്കബ്ബാദ്, സര്‍ഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
