കീവ്: ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതീക്ഷ പങ്കുവച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള യുദ്ധം വേഗത്തില്‍ നിര്‍ത്തലാക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യപ്രതികരണം. എന്നാല്‍ മോസ്‌കോ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചാല്‍ ഉക്രെയ്‌നും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. ഓവല്‍ ഓഫീസിലെ വിവാദ കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലന്‍സ്‌കി നേരിട്ട് സംസാരിക്കുന്നത്.
യുഎസിന്റെ മധ്യസ്ഥതയില്‍ ഭാഗിക വെടിനിര്‍ത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചു. ആ പട്ടികയില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, റെയില്‍-തുറമുഖ സൗകര്യങ്ങളും ഉള്‍പ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പക്ഷേ റഷ്യയുമായി യോജിക്കുന്നതുവരെ, ഭാഗിക വെടിനിര്‍ത്തല്‍ സംബന്ധിച്ച ഒരു രേഖ ഉണ്ടാകുന്നതുവരെ, എല്ലാം പറന്നുയരുമെന്ന് ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ ഉദ്ദേശിച്ചുകൊണ്ട് സെലന്‍സ്‌കി പറഞ്ഞു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും അര്‍ത്ഥവത്തായതും പോസിറ്റീവ് ആയതുമായ ചര്‍ച്ചയെന്നാണ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
തനിക്ക് ഒരിക്കലൂം സമ്മര്‍ദ്ദം അനുഭവപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഫെബ്രുവരി 28ന്, ധാതു ഇടപാടിനെക്കുറിച്ചും ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്ത കൂടിക്കാഴ്ചയില്‍ ട്രംപ് പൊട്ടിത്തെറിച്ചിരുന്നു.
അതിനിടെ ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്ന്‍ സന്ദര്‍ശിക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ എന്ന് ബുധനാഴ്ച ചോദിച്ചപ്പോള്‍, താന്‍ അത് ആഗ്രഹിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങള്‍ക്ക് ആ സന്ദര്‍ശനം സഹായകമാകുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും സെലന്‍സ്‌കി മറുപടി നല്‍കിയിരുന്നു.
തെക്കുകിഴക്കന്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിലുള്ള വിശാലമായ സപോരിജിയ ആണവ നിലയത്തെക്കുറിച്ച് ട്രംപുമായി ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തതായും സെലന്‍സ്‌കി പറഞ്ഞു. ആണവ നിലയം ഉക്രെയ്‌ന് തിരികെ നല്‍കിയാല്‍, ആധുനികവല്‍ക്കരണത്തിലും നിക്ഷേപത്തിലും യുഎസിന്റെ പങ്കാളിത്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കീവ് തയ്യാറാണെന്ന് ട്രംപിനോട് പറഞ്ഞതായും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്