കോപ്പൻഹേഗൻ: സ്വീഡിഷ് ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവർത്തകയുമായ ഗ്രെറ്റ തുൻബെർഗിനെ ഡാനിഷ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗാസ യുദ്ധത്തിനെതിരെ കോപ്പൻഹേഗനിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം, കോപ്പൻഹേഗൻ സർവകലാശാലയിലേക്കുള്ള പ്രവേശന കവാടം തടയുകയും പ്രവേശിക്കുകയും ചെയ്ത ആറ് പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ അറസ്റ്റിലായവരിൽ ആരുടെയും ഐഡൻ്റിറ്റി പരിശോധിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ആ ആറുപേരിൽ ഒരാളാണ് ഗ്രെറ്റയെന്നും സ്റ്റുഡൻ്റ്സ് എഗെയ്ൻസ്റ്റ് ദ ഒക്യുപ്പേഷൻ വക്താവ് പറഞ്ഞു.
അറസ്റ്റിലായവരുടെ പേരുകൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കോപ്പൻഹേഗൻ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ബലമായി കെട്ടിടത്തിലേക്ക് കടക്കുകയും പ്രവേശന കവാടം തടയുകയും ചെയ്തതായും പൊലീസ് പറയുന്നു.
ഗാസയിലെ അധിനിവേശത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധം നടത്തുന്ന കെട്ടിടത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നതിൻ്റെ ചിത്രങ്ങൾ ഗ്രെറ്റ തൻബെർഗ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പലസ്തീനിലെ സ്ഥിതി കൂടുതൽ വഷളാകുമ്പോഴും കോപ്പൻഹേഗൻ സർവകലാശാല ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരണം തുടരുന്നതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തത്.
ലോകമെമ്പാടുമുള്ള സർവ്വകലാശാലകളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ തുടരുകയാണ്, ഗാസയിലും അധിനിവേശ പാലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേലിൻ്റെ നടപടികളോട് പ്രതിഷേധക്കാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്