വത്തിക്കാന്‍: ഏഷ്യയ്ക്ക് ഒരു മാര്‍പ്പാപ്പയെ ലഭിക്കുമോ? മാര്‍പ്പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പന്തിയിലുണ്ട് ഫിലിപ്പീന്‍സിലെ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിള്‍. 'ഏഷ്യന്‍ ഫ്രാന്‍സിസ്' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന, കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പയെപ്പോലെ മിതവാദിയായ വ്യക്തിയാണ് അദ്ദേഹം.
ദരിദ്രര്‍ക്കും കുടിയേറ്റക്കാര്‍ക്കും മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കും വേണ്ടി വാദിച്ചതിന്റെ ചരിത്രം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത് പോലെ 67 കാരനായ ടാഗിളിനുമുണ്ട്.
'ചിറ്റോ' എന്ന് വിളിപ്പേരുള്ള കര്‍ദ്ദിനാള്‍, ഫിലിപ്പീന്‍സിലെ 90 ദശലക്ഷത്തിലധികം വരുന്ന ക്രിസ്തു മതവിശ്വാസികള്‍ക്കിടയില്‍ ഒരു ജനപ്രിയ വ്യക്തിയാണ്.
മനിലയ്ക്കടുത്തുള്ള ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ച ടാഗിള്‍ 1982 ല്‍ പുരോഹിതനായി അഭിഷിക്തനായി. 2011 ല്‍ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ആര്‍ച്ച് ബിഷപ്പായി. കത്തോലിക്കാ മതം വളര്‍ന്നുവരുന്ന ഏഷ്യയിലെ ഏറ്റവും വലിയ രൂപതകളില്‍ ഒന്നില്‍ രാഷ്ട്രീയമായി സ്വാധീനമുള്ള ഒരു പദവിയായിരുന്നു അദ്ദേഹം.
2012-ല്‍ മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ട അവസാന കോണ്‍ക്ലേവ് മുതല്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ടാഗിളിനെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക് കടന്നുവരാന്‍ സാധ്യതയുള്ള വ്യക്തിയായി പരാമര്‍ശിച്ചു വരുന്നുണ്ട്.
അന്തരിച്ച മാര്‍പ്പാപ്പയും ഏഷ്യയിലെ ഏറ്റവും പ്രമുഖനായ ബിഷപ്പും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ടാഗിളിനെ 2019-ല്‍ വത്തിക്കാന്റെ ഒരു പ്രധാന വകുപ്പായ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിന്റെ തലവനായി നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്