റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തറും സൗദി അറേബ്യയും കുവൈറ്റും. ഇരുരാജ്യങ്ങളും സംയമനം പാലിക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഈ രാജ്യങ്ങള്‍ ആഹ്വാനം ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ രാജ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു.
'പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല സമീപനം സംഭാഷണമാണ്,' ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ 'ആഴത്തിലുള്ള ആശങ്ക' പ്രകടിപ്പിച്ചുകൊണ്ട് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വെടിവയ്പ്പുകളിലും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. 'ഇരു രാജ്യങ്ങളോടും സംഘര്‍ഷം കുറയ്ക്കാനും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും രാജ്യം ആഹ്വാനം ചെയ്യുന്നു.' സൗദി അറേബ്യ പ്രസ്താവിച്ചു.
ഇന്ത്യയും പാകിസ്ഥാനും നല്ല അയല്‍പക്ക തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അവരുടെ ജനങ്ങളുടെയും പ്രദേശത്തിന്റെയും ക്ഷേമത്തിനായും സ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടിയും പരിശ്രമിക്കണമെന്നും സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം 'വളരെയധികം ആശങ്കയോടെയും താല്‍പ്പര്യത്തോടെയും' പിന്തുടരുന്നുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'നയതന്ത്ര പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും എല്ലാ പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ യുക്തിക്കും സംഭാഷണത്തിനും ഊന്നല്‍ നല്‍കുന്നതിലും കുവൈത്തിന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാട് മന്ത്രാലയം സ്ഥിരീകരിക്കുന്നു,' കുവൈറ്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്