നെതര്ലാന്റ്: ഡച്ച് മ്യൂസിയത്തിലെ ഏകദേശം 56 മില്യൺ ഡോളർ വിലമതിക്കുന്ന മാർക്ക് റോത്ത്കോ പെയിന്റിംഗ് ഒരു കുട്ടി കേടുവരുത്തിയതായി ഉദ്യോഗസ്ഥർ.
അമേരിക്കൻ ചിത്രകാരനായ മാർക്കിന്റെ 1960-ലെ അമൂല്യമായ കലാസൃഷ്ടി ആണിത്.മാർക്ക് റോത്ത്കോയുടെ 'ഗ്രേ, ഓറഞ്ച് ഓൺ മെറൂൺ, നമ്പർ 8' എന്ന പെയിന്റിംഗിൽ ആണ് ഒരു കുട്ടി സ്പർശിച്ചതിനെത്തുടർന്ന് സ്ക്രാച്ച് വീണത്.
പെയിന്റിംഗിന്റെ അടിഭാഗത്തുള്ള വാർണിഷ് ചെയ്യാത്ത പാളിയിൽ ചെറിയ പോറലുകൾ ദൃശ്യമാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ പെയിന്റിംഗ് പിന്നീട് പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്തു.
അറ്റകുറ്റപ്പണികൾക്ക് എത്ര ചിലവാകുമെന്ന് പെട്ടെന്ന് വ്യക്തമല്ല. ബില്ല് ആര് വഹിക്കുമെന്ന് വെളിപ്പെടുത്താനും മ്യൂസിയം വിസമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്