വർണ്ണവിവേചന കുറ്റങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടു ദക്ഷിണാഫ്രിക്ക

APRIL 30, 2025, 8:50 PM

ആഫ്രിക്ക : വർണ്ണവിവേചന കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയെന്ന ആരോപണത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

വെളുത്ത ന്യൂനപക്ഷ ഭരണം അവസാനിച്ചതിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 1996-ൽ സ്ഥാപിതമായ  Truth and Reconciliation Commission (TRC) വർണ്ണവിവേചന കാലഘട്ടത്തിലെ അതിക്രമങ്ങൾ കൊലപാതകം, പീഡനം എന്നിവ കണ്ടെത്തി. എന്നാൽ ഈ കേസുകളിൽ വളരെ കുറച്ച് മാത്രമേ വിചാരണയിലേക്ക് നീങ്ങിയിട്ടുള്ളൂ.

25 കുടുംബങ്ങളും അതിജീവിച്ചവരും ഹൈക്കോടതിയിൽ നൽകിയ ഒരു കേസിൽ ഒത്തുതീർപ്പ് ചർച്ചകളുടെ ഫലമായാണ് അന്വേഷണം. വർണ്ണവിവേചന കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾ  സർക്കാരുകൾ ഒരിക്കലും ശരിയായ രീതിയിൽ അന്വേഷിച്ചിട്ടില്ലെന്ന് $9 മില്യൺ (£6.8 മില്യൺ) നഷ്ടപരിഹാരത്തിനായി സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യുന്ന സംഘം പറയുന്നു.

vachakam
vachakam
vachakam

1985-ൽ സുരക്ഷാ സേനയാൽ ചുട്ടുകൊല്ലപ്പെട്ട, ക്രാഡോക്ക് ഫോർ എന്നറിയപ്പെടുന്ന വർണ്ണവിവേചന വിരുദ്ധ പ്രവർത്തകരുടെ കൂട്ടത്തിൽ പെട്ട ഫോർട്ട് കലാറ്റയുടെ മകനും വാദികളിൽ ഉൾപ്പെടുന്നു.നാലുപേരുടെയും കൊലപാതകം രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണ തലവനെ ഉടന്‍ പ്രഖ്യാപിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam