സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ഒരു ഹെയര്‍ സലൂണില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കുള്ള സ്വീഡനിലെ ഉപ്‌സാലയിലാണ് വെടിവയ്പ്പ് നടന്നത്. വാള്‍പുര്‍ഗിസ് വസന്തോത്സവത്തിന്റെ തലേന്ന് ആളുകള്‍ ആഘോഷം നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് വെടിവയ്പ്പ് ശബ്ദം കേട്ടതായും പ്രദേശത്ത് ആളുകള്‍ രക്ഷപെടാന്‍ ഓടുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത് കണ്ടതായും അവര്‍ പറഞ്ഞു.
യൂറോന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, നഗരത്തിന്റെ വലിയൊരു ഭാഗം പൊലീസ് വളഞ്ഞു. കുറ്റവാളിക്ക് വേണ്ടി തിരച്ചില്‍ വ്യാപകമായി നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്