കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിൽ 16 വയസ്സുകാരിക്കെതിരെ അതിക്രമം. പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച രണ്ട് അതിഥി തൊഴിലാളികള്‍ പിടിയിലായി.
ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്.
പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്