തിരുവനന്തപുരം: റാപ്പർ വേടൻ ആശ്വാസം തരുന്ന വാർത്തകൾ പുറത്തുവരുന്നു.
വേടനെതിരായ പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ധാരണയായെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
പൊതുസമൂഹത്തിന്‍റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്.
വകുപ്പ് മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കിടെയിലെ അഭിപ്രായം. മന്ത്രിയുടേത് കയ്യടിക്കുവേണ്ടിയുള്ള നിലപാട് മാറ്റം എന്നും വിമർശനം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്