രാജസ്ഥാനിലെ അജ്‌മീറിൽ ഹോട്ടലിന് തീപിടിച്ചതിനെ തുടർന്ന് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. രാവിലെ എട്ട് മണിയോടെയാണ് ഹോട്ടലിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രാണരക്ഷാർഥം നിരവധി പേരാണ് ഹോട്ടലിൻ്റെ മുകളിലെ നിലയിൽ നിന്ന് എടുത്ത് ചാടിയത്. പരിക്കേറ്റ എട്ട് പേർ ജെഎൽഎൻ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെയുള്ളവർ ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് മരിച്ചതെന്ന് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ സമരിയ പറഞ്ഞുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഒരമ്മ തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ മൂന്നാം നിലയിലുള്ള ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് എറിഞ്ഞുവെന്നും, കുട്ടിക്ക് നിസാര പൊള്ളലേറ്റിട്ടുണ്ടെന്നും ഹോട്ടലിൽ താമസിച്ചിരുന്ന മംഗില കലോസിയ പറഞ്ഞുവെന്ന് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് കൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സംഭവം നടക്കുമ്പോൾ ഹോട്ടലിൽ 18 പേർ താമസിച്ചിരുന്നു. ഡൽഹിയിൽ നിന്നുള്ള സന്ദർശകരായിരുന്നു ഇവർ, തീർത്ഥാടനത്തിനായി അജ്മീറിൽ എത്തിയവരായിരുന്നു.
ഹോട്ടൽ ഒരു ഇടുങ്ങിയ ഇടവഴിയിലായതിനാൽ, അഗ്നിശമന സേനയ്ക്കും സംഘത്തിനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുന്നത് വെല്ലുവിളിയായിരുന്നു. ഹോട്ടലിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ബോധരഹിതരായിപ്പോയതായി റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്