കൊച്ചി: കയർ ബോർഡിന്റെ തൊഴിൽ പീഡന പരാതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന് മറുപടിയുമായി ആത്മഹത്യ ചെയ്ത ജോളി മധുവിന്റെ കുടുംബം രംഗത്ത്.
നിലവിൽ സ്വീകരിച്ച നടപടികൾ പേരിന് മാത്രമാണെന്ന് ജോളി മധുവിന്റെ സഹോദരൻ പി ജെ എബ്രഹാം ആരോപിച്ചു.
തൊഴിൽ പീഡനത്തിലുള്ള നടപടി കാരണം കാണിക്കൽ നോട്ടീസിൽ ഒതുക്കിയെന്നും നിലവിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും ജോളി മധുവിന്റെ കുടുംബം ആരോപിച്ചു.
അന്വേഷണ കമ്മീഷൻ്റെ പ്രവർത്തനത്തിൽ നേരത്തേ ആശങ്കയുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു കയർബോർഡിലെ തൊഴിൽ പീഡന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
മുൻ സെക്രട്ടറി ജിതേന്ദ്രകുമാർ ശുക്ല, ജോ. ഡയറക്ടർ ടി ജെ തോഡ്കർ, സിയു എബ്രഹാം, എച്ച് പ്രസാദ് കുമാർ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്