റിയൽ ഐഡി ഇല്ലെങ്കിൽ ഇനി പണി പാളും; മേയ് 7 മുതൽ റിയൽ ഐഡി ഇല്ലെങ്കിൽ വിമാനയാത്ര തടസ്സപ്പെടാം

MAY 1, 2025, 6:26 AM

റിയൽ ഐഡി നിയമം മേയ് 7 മുതൽ കർശനമായി പ്രാബല്യത്തിലാകും. അതുകൊണ്ട് തന്നെ വിമാനത്താവളത്തിൽ ശരിയായ തിരിച്ചറിയൽ രേഖ ഇല്ലാതെ എത്തുന്നവർക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം എന്ന് മുന്നറിയിപ്പ് നൽകി അധികൃതർ.

എന്താണ് റിയൽ ഐഡി എന്നാണറിയാം

റിയൽ ഐഡി ഒരു പുതിയ ചട്ടമാണ്. ഇത് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിൽ TSA ചെക്ക്പോയിന്റ് കടക്കാൻ കഴിയൂ. പാസ്പോർട്ടും മറ്റും അതിനുപകരം ഉപയോഗിക്കാം.

vachakam
vachakam
vachakam

ഫെഡറൽ ഐഡികൾ (പാസ്പോർട്ട് പോലുള്ളവ) ഈ നിയമത്തിന് അനുയോജ്യമായവയാണ്. അതായത്, ഡൊമസ്റ്റിക് (ആന്തരിക) വിമാനയാത്രയ്ക്കും ഇനി നിങ്ങൾക്ക് റിയൽ ഐഡി അല്ലെങ്കിൽ പാസ്പോർട്ട് പോലെയുള്ള അംഗീകരിച്ച രേഖകൾ വേണ്ടിവരും.

റിയൽ ഐഡി ഇല്ലാതെ എത്തിയാൽ എന്താകും സംഭവിക്കുക?

TSA (Transportation Security Administration) ചെക്ക്‌പോയിന്റിൽ നിങ്ങൾക്ക് അംഗീകരിച്ച തിരിച്ചറിയൽ രേഖകളില്ലെങ്കിൽ, യാത്ര റദ്ദാക്കേണ്ടി വരികയോ അധിക പരിശോധനയും നേരിടേണ്ടി വരികയോ വേണ്ടി വരും.

vachakam
vachakam
vachakam

TSA ഉദ്യോഗസ്ഥരോട് നിങ്ങൾക്ക് തിരിച്ചറിയൽ സ്ഥിരീകരണ പ്രക്രിയ നടത്താൻ പറയാം. അതിൽ നിങ്ങളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. താങ്കളുടെ തിരിച്ചറിയൽ രേഖകൾ  സ്ഥിരീകരിക്കാനായാൽ, നിങ്ങൾക്ക് സ്‌ക്ക്രീനിങ് പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും. എന്നാൽ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയനാകേണ്ടി വരും.

പക്ഷേ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ TSA മുന്നറിയിപ്പു പ്രകാരം, ഇത് യാത്രയ്ക്ക് ഉറപ്പ് തരുന്നില്ല.റിയൽ ഐഡി ഇല്ലെങ്കിൽ യാത്രയിൽ തടസ്സം നേരിടാവുന്നതാണ്. തിരിച്ചറിയൽ സ്ഥിരീകരിക്കാൻ തയ്യാറാകാതെ വരിക, അല്ലെങ്കിൽ തിരിച്ചറിയൽ സ്ഥിരീകരിക്കാൻ കഴിയാതെ വരിക എന്നു വരുത്തിയാൽ, സുരക്ഷാ ചെക്ക്‌പോയിന്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

അതേസമയം TSA ഈ പുതിയ തിരിച്ചറിയൽ പരിശോധന പ്രക്രിയ അനിശ്ചിതമായി തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഏതു സമയം ആകും TSA ഈ കാര്യങ്ങൾ മാറ്റാൻ തീരുമാനിക്കുന്നതെന്നും  ശ്രദ്ധിക്കേണ്ടതാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam