സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) മോട്ടോര്‍വാഹന വകുപ്പിന് നല്‍കിവരുന്ന എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ സി-ഡിറ്റ് ഡയറക്ടറുടെ ഉത്തരവ് ഉണ്ടായതായി റിപ്പോർട്ട്. കരാർ വ്യവസ്ഥ പാലിക്കാത്തതിനാലും പണം നല്കാത്തതിനാലും ആണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇക്കാര്യം കാണിച്ചു മോട്ടോര്‍വാഹനവകുപ്പിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കരാര്‍ പുതുക്കുന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സി-ഡിറ്റ് നോട്ടീസു നല്‍കിയിരുന്നു. എന്നാല്‍, അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിക്ക് സി-ഡിറ്റ് ഒരുങ്ങിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടറുകളുടെ സര്‍വീസ്, കുടിവെള്ളവിതരണം, എ ഫോര്‍ പേപ്പറുകളുടെ വിതരണം തുടങ്ങിയതൊക്കെ ചെയ്യുന്നത് സി-ഡിറ്റ് ആണ്. അതിനായി ഓഫീസുകളില്‍ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുമുണ്ട്. സേവനങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ ഐടി ഉപകരണങ്ങള്‍ തകരാറിലായാല്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്ന അവസ്ഥയുണ്ടാകും. ഉപകരണങ്ങളുടെ വിതരണം അവസാനിച്ചാലും വലിയബുദ്ധിമുട്ടുണ്ടാകും. ഇത് ജനങ്ങള്‍ക്കുള്ള സേവനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്