അതിക്രൂരം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കൊലപാതക വിവരം മകളെ വിളിച്ചറിയിച്ചതും ഭർത്താവ് 

MAY 1, 2025, 5:00 AM

കൊല്ലം: കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നതായി റിപ്പോർട്ട്. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്. 

ഓമനയെ രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.  ഇവരുടെ മകൾ സ്വപ്നയും ഭർത്താവും തൊട്ടടുത്തുള്ള മുറിയിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. 

അതേസമയം ഓമന മരിച്ചെന്ന് മറ്റൊരിടത്ത് താമസിക്കുന്ന മൂത്ത മകളെ കുട്ടപ്പൻ തന്നെയാണ് ഫോൺ വിളിച്ച് പറഞ്ഞത്. തുടർന്ന് വിവരം അറിഞ്ഞ് മകൾ സ്വപ്ന വാതിൽ തുടർന്ന് നോക്കിയപ്പോഴാണ് ഓമനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam