കണ്ണൂര്‍: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടി. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.
ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് വെള്ളിയാംപറമ്പിൽ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തിയത്. ആയിരക്കണക്കിന് പാക്കറ്റുകളാണ് 20 ചാക്കുകളിലായി നാലിടത്തായി തള്ളിയത്.
എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന ഉൽപ്പന്നങ്ങളാണ് പൊതുസ്ഥലത്ത് തള്ളിയത്. ഇരുപതിലധികം ചാക്കുകളിലായി ഗർഭനിരോധന ഉറകൾ, പരിശോധന കിറ്റുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.
ചാക്കുകളിലായുള്ള വസ്തുക്കള്‍ പൊതുസ്ഥലത്ത് തള്ളുകയായിരുന്നു. ഗര്‍ഭിനിരോധന ഉറകളും പ്രെഗ്നന്‍സി ടെസ്റ്റി കിറ്റുകളുമാണ് ചാക്കുകളിലുണ്ടായിരുന്നത്. ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ 5000 രൂപയാണ് പിഴ ചുമത്തിയത്.
ഉപയോഗിച്ചതും അല്ലാത്തതുമായി പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്‍റുകളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു.2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്