കൊച്ചി: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് ലഭിക്കില്ലെന്ന് റിപ്പോർട്ട്. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് ആണ് വിചാരണ കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചു. 25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ് എഫ് ഐ ഒ സമർപ്പിച്ചത്.
എന്നാൽ നേരത്തെ കുറ്റപത്രത്തിന്‍റെ പകർപ്പ് വിചാരണ കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കം കൊണ്ടുവരാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ തുടര്‍നടപടിയെടുക്കാൻ വിചാരണ കോടതി തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്