മലപ്പുറം: പേവിഷബാധയെ തുടര്‍ന്ന് മരിച്ച അഞ്ചു വയസുകാരിക്കൊപ്പം തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് വീടുകളിലെത്തി കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനം.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തെരുവുനായകള്‍ക്കും വാക്സിനേഷന്‍ നല്‍കാനും ധാരണയായി.മരിച്ച അഞ്ചര വയസുകാരിയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ 22കാരനായ യുവാവിനടക്കം 5പേര്‍ക്കുകൂടി കടിയേറ്റിരുന്നു.
ഐഡിആര്‍വി ഇഞ്ചക്ഷന്‍ നല്‍കിയ ശേഷവും കുട്ടി മരിച്ചത് ആശങ്ക ഉയര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പരുക്കേറ്റവര്‍ക്കും ആശങ്കയുളളവര്‍ക്കും കൗണ്‍സിലിങ് നല്‍കാനുളള ഗ്രാമപഞ്ചായത്ത് ഭരണസമിതയുടെ തീരുമാനം.ആരോഗ്യവകുപ്പും പ്രത്യേക പരിശോധന നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്