ബാഗ്ദാദ്: ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബാഗ്ദാദിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ബുധനാഴ്ച ബാഗ്ദാദിലേക്ക് സന്ദര്‍ശനം നടത്താനിരിക്കെയാണ് സ്‌ഫോടനം. അദ്ദേഹം അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക വിദേശ യാത്രയാണ്.
രാത്രി 11 മണിയോടെ സ്ഫോടന ശബ്ദം കേട്ടതായി ഇറാഖിലെ സെക്യൂരിറ്റി മീഡിയ സെല്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തില്‍, യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഉപദേശകരുടെ പ്രദേശത്തായിരുന്നു സ്‌ഫോടനം നടന്നത്.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഇറാഖി സുരക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു പാര്‍ട്ടിയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവം അന്വേഷണത്തിലാണെന്നും സിവിലിയന്‍ വ്യോമഗതാഗതം സാധാരണ നിലയില്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ യുഎസ് ഉദ്യോഗസ്ഥരും പ്രതികരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്