രണ്ടുവര്‍ഷത്തിനകം ചൊവ്വയില്‍ ആളില്ലാ പേടകം ഇറക്കുമെന്ന് ഇലോണ്‍ മസ്ക്

SEPTEMBER 8, 2024, 10:03 AM

ന്യൂയോർക്ക് : ചൊവ്വയിലേക്ക് സ്‌പേസ് എക്‌സിൻ്റെ ആദ്യത്തെ ആളില്ലാ പേടകം രണ്ട് വർഷത്തിനുള്ളിൽ വിക്ഷേപിക്കുമെന്ന് എലോൺ മസ്‌ക്.

പ്രശ്‌നങ്ങളില്ലാതെ ചൊവ്വയിൽ ഇറങ്ങാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇത് വിജയിച്ചാൽ നാല് വർഷത്തിനുള്ളിൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചൊവ്വ ദൗത്യം ആരംഭിക്കുമെന്ന് മസ്‌ക് എക്‌സിലൂടെ അറിയിച്ചു.

ഏകദേശം 20 വർഷത്തിനുള്ളില്‍ ഒരു സ്വയം-സുസ്ഥിര നഗരം ചൊവ്വയില്‍ നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങളെന്നും ശതകോടീശ്വരൻ ഇലോണ്‍ മസ്ക് പറഞ്ഞു.

vachakam
vachakam
vachakam

2002 ഏപ്രിലിലാണ് സ്‌പേസ് എക്‌സ് മസ്ക് സ്ഥാപിക്കുന്നത്. അഞ്ച് വർഷത്തിനുള്ളില്‍ ആളില്ലാ പേടകങ്ങള്‍ ചൊവ്വയില്‍ ഇറക്കുമെന്നും ഏഴുവർഷത്തിനുള്ളില്‍ ആളുകളെ എത്തിക്കുമെന്നും അന്ന് മസ്ക് അവകാശപ്പെട്ടിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam