കാബൂള്‍: പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് അഫ്ഗാനികള്‍ കൊല്ലപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള 1,600 മൈല്‍ (2,600 കി.മീ) അതിര്‍ത്തിക്ക് സമീപമുള്ള അഫ്ഗാന്‍ നഗരമായ സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് സംഘര്‍ഷത്തെ തുടര്‍ന്ന് ആളുകള്‍ പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാന്റെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്പിന്‍ ബോള്‍ഡാക് ഗവര്‍ണര്‍ അബ്ദുള്‍ കരീം ജഹാദ് എഎഫ്പിയോട് പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെയായി ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ പതിവാണ്. താലിബാന്‍ സൈന്യം പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്റെ ആരോപണം. താലിബാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയ്ദി പറഞ്ഞു.
എന്നാല്‍ പാക് ആക്രമണങ്ങളോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് താലിബാന്‍ അവകാശപ്പെട്ടത്. ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ട് മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
