ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മിസൈല്‍ ആക്രമണമെന്ന പേരില്‍ പാകിസ്ഥാന്‍ സേനാ മേധാവി അസിം മുനീര്‍ പാക് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ചൈനീസ് സൈനിക അഭ്യാസത്തിന്റെ ചിത്രം. ഇന്ത്യക്കെതിരെ യുദ്ധവിജയം നേടിയെന്ന് വ്യാജ പ്രചാരണങ്ങളിലൂടെ അവകാശപ്പെടുന്ന പാകിസ്ഥാന്റെ ഒരു കപടതന്ത്രം കൂടി ഇതോടെ പൊളിഞ്ഞുവീണു.
അസിം മുനീര്‍ ആതിഥേയത്വം വഹിച്ച ഒരു ഉന്നത അത്താഴ വിരുന്നിലാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഫോട്ടോ സമ്മാനിച്ചത്. ഇന്ത്യക്കെതിരായ സൈനിക നടപടിയായ ഓപ്പറേഷന്‍ ബുനിയന്‍-അന്‍-മര്‍സൂസിന്റെ ചിത്രമാണെന്ന വ്യാജേനയായിരുന്നു ഫ്രെയിം ചെയ്ത ഫോട്ടോ സമ്മാനിച്ചത്.
എന്നാല്‍ ഫോട്ടോ പാക്കിസ്ഥാന്റെ ഓപ്പറേഷന്‍ ബന്‍യാന്‍-അല്‍-മര്‍സസിന്റേതല്ലെന്നും 2019ലെ ചൈനീസ് അഭ്യാസത്തില്‍ നിന്നുള്ളതാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ഈ ഫോട്ടോ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നിലധികം തവണ ഉപയോഗിക്കപ്പെട്ട ഒരു പഴയ ചിത്രമാണ്. ചൈനയുടെ സൈനിക അഭ്യാസത്തിനിടെ റോക്കറ്റ് ലോഞ്ചറായ പിഎച്ച്എല്‍03 റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന 2019 ലെ ചിത്രമാണിത്. ചൈനീസ് ഫോട്ടോഗ്രാഫര്‍ ഹുവാങ് ഹേയ്ക്ക് ആണ് ഈ ചിത്രം എടുത്തത്.
പാകിസ്ഥാന്റെ കള്ളത്തരം പൊളിച്ചുകൊണ്ട് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തി. ഗൂഗിള്‍ ഇമേജ് സെര്‍ച്ചിനെക്കുറിച്ച് പാകിസ്ഥാന് ഒന്നും അറിയില്ലെന്ന് കരുതുന്നെന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
