'സ്വതന്ത്ര രാഷ്ട്രങ്ങളോട് എന്ത് ചെയ്യണമെന്ന് ആജ്ഞാപിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു'; അമേരിക്കയുടെ അന്യായം ഇനി നടപ്പിലാകില്ലെന്ന് ഇറാന്‍

APRIL 28, 2026, 6:24 AM

ടെഹ്‌റാന്‍: ഇറാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ റെസ തലായി-നിക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്തെ സ്വതന്ത്ര രാഷ്ട്രങ്ങളോട് എന്ത് ചെയ്യണമെന്ന് ആജ്ഞാപിക്കാനുള്ള കഴിവ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു റെസ തലായിയുടെ പ്രസ്താവന. അമേരിക്കയുടെ അന്യായവും യുക്തിരഹിതവുമായ ആവശ്യങ്ങള്‍ ഇനി നടപ്പിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും ഇറാന്‍ വിജയകരമായി പ്രതിരോധിച്ചു. തങ്ങളുടെ ഈ അനുഭവം മറ്റ് സ്വതന്ത്ര രാഷ്ട്രങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷിയുടെ വലിയൊരു ഭാഗം ഇനിയും ഉപയോഗിച്ചിട്ടില്ലെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും തലായി-നിക് അവകാശപ്പെട്ടു.

2026 ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍-അമേരിക്ക സംഘര്‍ഷങ്ങളുടെയും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധങ്ങളുടെയും പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയത്. റഷ്യ, ബെലാറസ് തുടങ്ങിയ രാജ്യങ്ങളുമായി ഇറാന്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം വന്നത്. അമേരിക്കയുടെ 'ഏകധ്രുവ ലോകക്രമം' അവസാനിച്ചുവെന്നും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും സൈനിക സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

അതേസമയം അമേരിക്കയുടെ ആഗോള സ്വാധീനം കുറഞ്ഞുവരികയാണെന്ന ഇറാന്റെ പതിവ് രാഷ്ട്രീയ നിലപാടിന്റെ ആവര്‍ത്തനമായാണ് ഭൗമരാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam