മോസ്‌കോ: ലോകത്ത് ഇന്നുള്ളതില്‍വച്ച് മികച്ച അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളാണ് യുഎസിന്റെ എഫ്-22 റാപ്റ്റര്‍, എഫ്-35 യുദ്ധ വിമാനങ്ങള്‍. നാറ്റോ അംഗങ്ങള്‍ക്കും സൗഹൃദ രാജ്യങ്ങള്‍ക്കും യുഎസ് എഫ്-35 നല്‍കുമെങ്കിലും ഇരട്ട എന്‍ജിന്‍ യുദ്ധ വിമാനമായ എഫ്-22 റാപ്റ്റര്‍ അവര്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
എന്നാല്‍ വ്യോമസേനാ കരുത്തില്‍ മുന്നില്‍ നില്‍ക്കുന്ന യുഎസിന് കടുത്ത മത്സരമുയര്‍ത്തി റഷ്യ എസ്.യു-57 ഫെലോണ്‍, എസ്.യു-75 ചെക്മേറ്റ് എന്നീ യുദ്ധവിമാന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ എസ്.യു-57 ഉത്പാദനം തുടങ്ങിയെങ്കിലും എസ്.യു-75 ചെക്മേറ്റ് ഇതുവരെ യാഥാര്‍ഥ്യമായിരുന്നില്ല. ഇപ്പോഴിതാ എസ്.യു-75 ചെക്മേറ്റ് എന്ന യുദ്ധ വിമാനം അതിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം ഉടന്‍ തന്നെ നടക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്.
എസ്.യു- 57 ഫെലോണ്‍ യുദ്ധവിമാനത്തിന് പൂരകമായി പ്രവര്‍ത്തിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സിംഗിള്‍ എഞ്ചിന്‍, അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമാണ് ചെക്മേറ്റ്. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് നിര്‍മാണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ (UAC) ആണ് യുദ്ധവിമാനത്തിന്റെ നിര്‍മാതാക്കള്‍. യുഎസ് വ്യോമസേനയുടെ എഫ്-22 റാപ്റ്റര്‍, എഫ്-35 ലൈറ്റ്‌നിംഗ്-2 എന്നിവയെപ്പോലെ പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനമാണ് ചെക്മേറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്