അഫ്ഗാനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് 9 കുട്ടികള്‍ മരിച്ചു

APRIL 3, 2024, 3:18 AM

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പഴയ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഗെറോ ജില്ലയിലെ ഗ്രാമത്തിന് സമീപം കുട്ടികള്‍ കുഴിബോംബ് കണ്ടെത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബോംബ് കുട്ടികളുടെ കൈവശമിരിക്കെ പൊട്ടുകയായിരുന്നെന്ന് ഗസ്നിയിലെ താലിബാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമീദുള്ള നിസാര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ 5 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ''റഷ്യന്‍ അധിനിവേശ വേളയില്‍ അവശേഷിച്ച പൊട്ടിത്തെറിയില്ലാത്ത ഒരു ബോംബ് അവര്‍ കളിക്കുമ്പോള്‍ പൊട്ടിത്തെറിച്ചു,'' നിസാര്‍ പറഞ്ഞു.

ഞായറാഴ്ച, ഹെറാത്ത് പ്രവിശ്യയിലും കുഴി ബോംബ് പൊട്ടിത്തെറിച്ച് ഒരു കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

സ്‌ക്രാപ്പ് മെറ്റല്‍ ശേഖരിക്കുന്ന കുട്ടികളാണ് മിക്കപ്പോഴും അപകടത്തില്‍ പെടുന്നത്. 

1979 ലെ സോവിയറ്റ് അധിനിവേശം, തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധം, വിദേശ പിന്തുണയുള്ള ഗവണ്‍മെന്റുകള്‍ക്കെതിരായ 20 വര്‍ഷത്തെ കലാപം എന്നിങ്ങനെ ദീര്‍ഘമായ സംഘര്‍ഷ കാലഘട്ടങ്ങളുടെ ശേഷിപ്പായി പൊട്ടിത്തെറിക്കാതെ കിടക്കുന്ന മൈനുകളും ഗ്രനേഡുകളും മോര്‍ട്ടാറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങള്‍.

പൊട്ടിത്തെറിക്കാത്ത ബോംബുകളും മൈനുകളും ഇപ്പോഴും പതിവായി ജീവന്‍ അപഹരിക്കുന്നു. കുട്ടികളാണ് പ്രധാന ഇരകളെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി പറയുന്നു. 

vachakam
vachakam
vachakam

യുണൈറ്റഡ് നേഷന്‍സ് മൈന്‍ ആക്ഷന്‍ സര്‍വീസ് പ്രകാരം 1989 മുതല്‍, ഏകദേശം 44,000 അഫ്ഗാന്‍ പൗരന്മാര്‍ കുഴിബോംബുകളാലും മറ്റ്  സ്‌ഫോടനാത്മകമായ അവശിഷ്ടങ്ങളാലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 700-ഓളം കുട്ടികള്‍ അംഗവൈകല്യം സംഭവിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam