മോസ്‌കോ: റഷ്യയിലെ കുരില്‍ ദ്വീപുകളില്‍ വീണ്ടും 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഇന്ത്യന്‍ സമയം രാത്രി 7.33 നാണ് ഭൂകമ്പം ഉണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഈ മാസം മൂന്നാം തീയതിയും കുരില്‍ ദ്വീപുകള്‍ കേന്ദ്രമാക്കി ഭൂകമ്പമുണ്ടായിരുന്നു. 6.8 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം സുനാമി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു.
ജൂലൈ 30 ന് റഷ്യയിലെ കാംചത്ക പെനിന്‍സുലയുടെ കിഴക്കന്‍ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഒരു വന്‍ ഭൂകമ്പം ഉണ്ടായി. പസഫിക് സമുദ്രത്തിലുടനീളം വ്യാപകമായ സുനാമി മുന്നറിയിപ്പുകള്‍ക്ക് കാരണമായി. ഒരു ദശാബ്ദത്തിലേറെയായി ആഗോളതലത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. ആധുനിക കാലത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ആറാമത്തെ വലിയ ഭൂകമ്പമായി ഇത് കണക്കാക്കപ്പെടുന്നു. ഭൂകമ്പത്തിന് ശേഷം, റഷ്യ, ജപ്പാന്‍, അലാസ്‌ക, ഗുവാം, ഹവായ്, മറ്റ് പസഫിക് ദ്വീപുകള്‍ എന്നിവയുടെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാംചത്കയിലെ ചില പ്രദേശങ്ങളില്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്