ടുണീഷ്യയില്‍ നിന്ന് പുറപ്പെട്ട റബ്ബര്‍ ബോട്ട് മധ്യ മെഡിറ്ററേനിയനില്‍ മുങ്ങി. 40 ഓളം കുടിയേറ്റക്കാര്‍ക്കായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന തിരച്ചില്‍ തുടരുകയാണ്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ബുധനാഴ്ച അറിയിച്ചു.
നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തി ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ലാംപെഡൂസ ദ്വീപിലേക്ക് കൊണ്ടുവന്നിരുന്നു. അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മാനസിക പിന്‍ുണ ഉള്‍പ്പെടെ നല്‍കുന്നുണ്ടെന്നും റെഡ് ക്രോസ് അറിയിച്ചു.
കടല്‍ സാഹചര്യങ്ങള്‍ ദുഷ്‌കരമായതിനാല്‍ യൂറോപ്യന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോണ്ടക്‌സ്, ഇറ്റാലിയന്‍ തീരസംരക്ഷണ സേന, മറ്റ് സംവിധാനങ്ങള്‍ എന്നിവരുടെ വിമാനങ്ങള്‍ തിരച്ചിലില്‍ സഹായിക്കുന്നുണ്ടെന്ന് തീരസംരക്ഷണ സേന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്