'വിക്കഡ്: ഫോർ ഗുഡ്' സ്ട്രീമിംഗ് ഡേറ്റ് പുറത്ത് 

MARCH 20, 2026, 9:09 AM

ലോകപ്രശസ്തമായ 'വിക്കഡ്' മ്യൂസിക്കൽ സാഗയിലെ അടുത്ത അധ്യായമായ 'വിക്കഡ്: ഫോർ ഗുഡ്' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുന്നു. വൻ തീയറ്റർ വിജയത്തിന് ശേഷം ചിത്രം മാർച്ച് 21 മുതൽ ജിയോഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. പ്രശസ്ത സംവിധായകൻ ജോൺ എം. ചു സംവിധാനം ചെയ്ത ഈ ചിത്രം ഒാസ് (Oz) എന്ന മാന്ത്രിക ലോകത്തെ ആസ്പദമാക്കിയുള്ളതാണ്.

നല്ലവളായ ഗ്ലിൻഡയും (Glinda), പച്ചനിറമുള്ള ചർമ്മത്തോടു കൂടിയ എൽഫബയും (Elphaba) തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അധികാരവും വ്യക്തിത്വവും തമ്മിലുള്ള പോരാട്ടമാണ് ചിത്രം ചർച്ച ചെയ്യുന്നത്. എൽഫബയെ വില്ലത്തിയായി ചിത്രീകരിച്ച് അധികാരം നിലനിർത്താൻ മന്ത്രവാദിയും സഹായികളും നടത്തുന്ന ശ്രമങ്ങളും ഇതിൽ ദൃശ്യവൽക്കരിക്കുന്നു. സിന്തിയ എറിവോ, പ്രശസ്ത ഗായിക അരിയാന ഗ്രാൻഡെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

vachakam
vachakam
vachakam

മിഷേൽ യോ, ജെഫ് ഗോൾഡ്ബ്ലം, ജോനാഥൻ ബെയ്‌ലി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം സംഗീതത്തിനും ഫാന്റസിക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ്. യൂണിവേഴ്സൽ പിക്ചേഴ്സ് നിർമ്മിച്ച ഈ ബൃഹദ് ചിത്രം ഇന്ത്യൻ പ്രേക്ഷകർക്ക് ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam