'അഖണ്ഡ 2' ഒ.ടി.ടി റിലീസ്; എപ്പോൾ, എവിടെ കാണാം?

DECEMBER 29, 2025, 9:42 PM

 നന്ദമുരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2' ഒ.ടി.ടി റിലീസിന്.  ഒ.ടി.ടി നൈറ്റ്‌സിന്‍റെ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ചിത്രം 2026 ജനുവരി 9 ന് റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും.

ഡിസംബർ 12-നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ ബാലകൃഷ്ണയ്‌ക്കൊപ്പം സംയുക്ത മേനോൻ, ആദി പിനിസെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

vachakam
vachakam
vachakam

ആത്മീയതക്കും ദേശസ്നേഹത്തിനും പ്രാധാന്യം നൽകിയ ചിത്രം, ഫാന്‍റസിആക്ഷനായിട്ടാണ് നിർമിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ ഏകദേശം119.53 കോടി ഗ്രോസ് കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് മാത്രമായി ഏകദേശം 90.88 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam