തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്ന ചിത്രമാണിത്.
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിന്റെ പുതിയ ചിത്രം 'വലയം' ചിത്രീകരണം പൂർത്തിയായി. 'രഘുറാം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിന്റെ കഥ ആശ്രിത് സന്തോഷും, തിരക്കഥ 'കുറുവ ദേശം' എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ്. ആലിയ ഡ്രീം സിനിമാസിന്റെ ബാനറിൽ ആഷിഷ് എസ് ആണ് ഹ്രസ്വചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സബി പൗലോസ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആന്റോ സ്‌റ്റെബിൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, കോ -പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: ഷാജി എൻ.ജെ , ഡിസൈൻസ്: ഫ്രൈഡേ ഫ്‌ളിക്‌സ്, പ്രമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജനനായകൻ സിനിമാ ചോര്‍ച്ച; മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ അടക്കം മൂന്നു പേര് അറസ്റ്റിൽ
പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഒരു ദുരൂഹ സാഹചര്യത്തിൽ
ഗെവിയിലെ ഗ്ലോബൽ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്ളിക്സിലും പ്രൈമിലും സ്ട്രീമിംഗ്
ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ