ഹോളിവുഡ് ചിത്രം സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവച്ചു. ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിൽ ടോം ഹോളണ്ടിന് പരിക്ക് സംഭവിച്ചതിനെ തുടർന്നാണ് ഷൂട്ടിങ് നിർത്തിവച്ചത്.
പരിക്ക് സംഭവിച്ച ഉടനെ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചു.നിലവിൽ വിശ്രമത്തിലാണ് ടോം ഹോളണ്ട്, ദിവസങ്ങൾക്കകം ഷൂട്ടിന് തിരിച്ചെത്തും എന്നാണ് വിവരം.
വളരെ സുരക്ഷയോടെ തന്നെയാണ് ഷൂട്ടിങ് നടത്തിയത് എന്നും, മറ്റാർക്കും തന്നെ യാതൊരു തര അപകടങ്ങളും സംഭവിച്ചിട്ടില്ല എന്നും പ്രൊഡക്ഷൻ ടീം സ്ഥിരീകരിച്ചു. തുടർന്നുള്ള ഷൂട്ടിങ് പ്ലാനുകൾ ചെയ്യുന്നതിനായി പ്രൊഡക്ഷൻ മീറ്റിങ് വിളിച്ചിട്ടുണ്ട്.
അതേ സമയം പരിക്ക് വകവയ്ക്കാതെ ടോം ഹോളണ്ട് തൻരെ പ്രതിശ്രുത വധുവും സഹതാരവുമായ സെൻഡായയ്‌ക്കൊപ്പം ഒരു ചാരിറ്റി പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് എന്നും, സുഖം പ്രാപിച്ചു വരുന്നു എന്നുമാണ് വിവരം.
കഴിഞ്ഞ ഒക്ടോബറിലാണ് സോണി, സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. 2026 ജൂലൈ 24 ന് തിയേറ്ററുകളിൽ എത്തുമെന്ന് നിശ്ചയിച്ചിരുന്നു. ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിംഗ്സ് എന്നിവയിലൂടെ പ്രശസ്തനായ ഡെസ്റ്റിൻ ഡാനിയേൽ ക്രെറ്റൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
