മിഷൻ ഇംപോസ്സിബിൾ : ഫൈനൽ റെക്കണിങ്ങിന്റെ ട്രെയ്‌ലർ  പുറത്ത്

APRIL 7, 2025, 10:30 PM

ലോകത്തെ ഏറ്റവും വലിയ സിനിമാ താരം ടോം ക്രൂസിന്റെ ഐതിഹാസിക സിനിമാ പരമ്പരയായ മിഷൻ ഇംപോസ്സിബിളിന്റെ അവസാന ചിത്രമായ മിഷൻ ഇംപോസ്സിബിൾ : ഫൈനൽ റെക്കണിങ്ങിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.

എട്ടാമത്തെ മിഷൻ ഇംപോസ്സിബിൾ ചിത്രമായ ഫൈനൽ റെക്കണിങ് സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫർ മക്വയറിയാണ്. മെയ് 23 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം പതിവ് പോലെ പുതിയൊരു മിഷന്റെ കഥയാവില്ല മറിച്ച് 7 ആം ഭാഗത്തിന്റെ തുടർച്ചയാവും പറയുക.

ക്രിസ്റ്റഫർ മക്വയറി സംവിധാനം ചെയ്യുന്ന 4 ആമത്തെ മിഷൻ ഇംപോസ്സിബിൾ ചിത്രമാണിത്. ടോം ക്രൂസിന്റെ ടോപ്പ് ഗൺ മാവെറിക്കിന്റെ സഹാതിരക്കഥാകൃത്തുകൂടിയായിരുന്നു ക്രിസ്റ്റഫർ മക്വയറി.

vachakam
vachakam
vachakam

ടോം ക്രൂസിനൊപ്പം ഹെയ്ലി അറ്റ്വെൽ, എസെയ് മൊറേൽസ്, സൈമൺ പെഗ്, പോം ക്ലെമെന്റിഫ്, മാരിയേല ഗാരിഗ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 3000 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റേതായി ഇതിനുമുൻപ് പുറത്തുവിട്ട ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam