ഭരതനാട്യത്തിന് മൂന്നാം ഭാഗവും വരുന്നു 

JUNE 28, 2026, 8:49 PM

ഭരതനാട്യത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ച്  സൈജു കുറുപ്പ്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും ആദ്യ ഭാഗമായ ഭരതനാട്യവും വൻതോതിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

സൈജു കുറുപ്പ്, കലാ രഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നു ഇരു ഭാഗങ്ങളും ഒരുക്കിയത്.

 രാസലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി തന്നെയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ നിർമാണം ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്നാണ്.

vachakam
vachakam
vachakam

ചിത്രത്തിൻ്റെ കഥയും സംവിധാനവും കൃഷ്ണദാസ് മുരളി തന്നെയായിരുന്നു. ആദ്യ ഭാഗമായ ഭരതനാട്യം ഒടിടിയിൽ വന്നതോടെയാണ് ശ്രദ്ധ നേടിയതെങ്കിലും മോഹിനിയാട്ടം മികച്ച വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളായി സുരാജ് വെഞ്ഞാറമൂടും ബേബി ജീനും എത്തിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam