പ്‌ലൂട്ടോ' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 30ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

JULY 3, 2026, 9:46 AM

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.

നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

സെഞ്ച്വറി ഫിലിംസ്  ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജി.സി.സി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജി.സി.സി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ (Overseas Non-GCC) ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

vachakam
vachakam
vachakam

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്‌സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്‌സ് സേവ്യറാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ.കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്‌സ് കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ് ശങ്കരൻ, സിദ്ധാർഥ്, സൗണ്ട് മിക്‌സിംഗ് വിഷ്ണു സുജാതൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, വിഷ്വൽ ഇഫക്റ്റ്‌സ്: ഫ്‌ളൈയിംഗ് പ്ലൂട്ടോ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam