വിജയ്യുടെ അവസാന ചിത്രം ‘ജന നായകൻ’ ജനുവരി 9 ന് തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. സിനിമയ്ക്കു സെൻസർ ബോർഡ് അംഗീകാരം നൽകി. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
3 മണിക്കൂർ 3 മിനിറ്റ് 43 സെക്കൻഡ് ആണ് ആകെ ദൈര്‍ഘ്യം. ആദ്യ പകുതി: 1 മണിക്കൂർ 28 മിനിറ്റ് 35 സെക്കൻഡ്, രണ്ടാം പകുതി: 1 മണിക്കൂർ 35 മിനിറ്റ്.ഡിസംബർ 19 നായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ സിനിമ കണ്ടത്.
പത്ത് കട്ടുകൾ ആണ് അന്ന് സെൻസർ ബോർഡ് സിനിമയ്ക്ക് നിർദേശിച്ചിരുന്നത്. കട്ടുകൾ ചെയ്ത് നിർമാതാക്കൾ വീണ്ടും സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നു. എന്നാൽ തുടർന്ന് പുതിയ സെൻസർ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് നൽകിയിരുന്നില്ല.
ഇതിനെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോർട്ടുകൾ ഉയർന്നത്. തെലുങ്കിൽ ബാലയ്യ നായകനായ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ജന നായകൻ.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
