തിയേറ്ററുകളിൽ പോയി സൂപ്പർമാൻ കാണാൻ കഴിഞ്ഞില്ലേ? വിഷമിക്കേണ്ട, ജെയിംസ് ഗണ്ണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ആരാധകർക്ക് ഉടൻ തന്നെ വീട്ടിലിരുന്ന് കാണാൻ കഴിയും. സെപ്റ്റംബർ 19 വെള്ളിയാഴ്ച HBO മാക്സിൽ സിനിമ സ്ട്രീം ചെയ്യാൻ തുടങ്ങുമെന്ന് ജെയിംസ് അറിയിച്ചു.
ജൂലൈ 11 ന് വാർണർ ബ്രദേഴ്സ് റിലീസ് ചെയ്ത സൂപ്പർമാൻ ആഗോള ബോക്സ് ഓഫീസിൽ വളരെ പെട്ടെന്ന് തന്നെ വൻ വിജയമായി മാറി. ചിത്രത്തിൽ ഡേവിഡ് കോറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ വേഷത്തിലെത്തുന്നത്. സൂപ്പർമാന്റെ വേഷം കൈകാര്യം ചെയ്യുന്ന പത്താമത്തെ നടനാണ് ഡേവിഡ് കോറൻസ്വെറ്റ്. ഇതിനുമുൻപ് സൂപ്പർമാനായി സ്‌ക്രീനിലെത്തിയത് ഹെൻറി കാവിൽ ആയിരുന്നു.
ലോകമെമ്പാടുമായി 615 മില്യൺ ഡോളർ കളക്ഷൻ ചിത്രം നേടി. യുഎസ് ഓപ്പണിംഗിൽ നിന്ന് 125 മില്യൺ ഡോളർ നേടുകയുണ്ടായി. ചിത്രത്തിൽ ഡേവിഡ് കോറൻസ്വീറ്റിനൊപ്പം റേച്ചൽ ബ്രോസ്നഹൻ, നിക്കോളാസ് ഹോൾട്ട്, നഥാൻ ഫില്ല്യൻ, ഇസബെല്ലാ മേഴ്‌സ്ഡ്, മില്ലി അൽകോക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പുതിയ ഡിസി യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ സൂപ്പർമാന് പിന്നാലെ സൂപ്പർ ഗേൾ, ക്ലേഫേസ് തുടങ്ങിയ ചിത്രങ്ങളും അടുത്ത വർഷം തിയറ്ററുകളിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്