ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ത്രില്ലർ ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

OCTOBER 30, 2025, 9:03 AM

നടൻ ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി. ബിനിൽ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു.

ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണ്.

2000-മാണ്ടിനോടടുത്ത് വൈപ്പിൻ മുനമ്പം തീരദേശത്തെ ഹാർബർ പശ്ചാത്തലമാക്കി നടന്ന ഒരു സംഭവ കഥയാണ് ‘പൊങ്കാല’ പറയുന്നത്. സാമൂഹികവും രാഷ്ട്രീയപരവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്തമായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. യാമി സോനാ, ബാബുരാജ്, കിച്ചു ടെല്ലസ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത് എന്നിവരടക്കം നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ സിനിമയുടെ ഛായാഗ്രഹണം ജാക്സണും എഡിറ്റിംഗ് അജാസ് പുക്കാടനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam