സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ഗിഫ്റ്റ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

OCTOBER 25, 2025, 12:39 AM

ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലേക്ക്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7ജി റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഗിഫ്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു.

vachakam
vachakam
vachakam


അവർക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പി.പി സിനിമാസിന്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം നിർമിക്കുന്നത്. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം, കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സാൻഹ സ്റ്റുഡിയോ ആണ്. സോണിയയെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റിൽ അഭിനയിക്കുന്നു.

vachakam
vachakam
vachakam

ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിർവ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റർമാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam