മുംബൈ: അജയ് ദേവ്ഗാന്റെ സിംഗം എഗെയ്‌നിന് ലോക ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ തുടക്കം. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 65 കോടി രൂപ നേടി.
ജിയോ സ്റ്റുഡിയോസ് ചിത്രമായ സ്ത്രീ 2 ന് ശേഷം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് ആണിത്. കോപ്പ് പ്രപഞ്ചത്തിലെ സിംഗം സീരിസില്‍ അവസാനം ഇറങ്ങിയ സൂര്യവന്‍ശി ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ആദ്യ ദിനം 39.50 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
അന്താരാഷ്ട്രതലത്തില്‍ 2,000-ലധികം സ്‌ക്രീനുകളിലാണ് സിംഗം എഗെയ്ന്‍ പ്രദര്‍ശിപ്പിച്ചത്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിജി എന്നിവിടങ്ങളില്‍ 197 സ്‌ക്രീനുകളിലും നോര്‍ത്ത് അമേരിക്കയില്‍ 760 സ്‌ക്രീനുകളിലും യുകെയിലും അയര്‍ലന്‍ഡിലും 224 സ്‌ക്രീനുകളിലുമാണ് പടം റിലീസ് ചെയ്തത്. കാനഡയിലും സിംഗം എഗെയ്ന്‍ മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്.
അജയ് ദേവ്ഗാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ദീപിക പദുക്കോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ മുഖ്യ റോളുകളിലും സല്‍മാന്‍ ഖാന്റെ പ്രത്യേക അതിഥി വേഷത്തിലും എത്തുന്ന സിംഗം എഗെയ്ന്‍ സമീപകാലത്തെ ഏറ്റവും പണംവാരി പടങ്ങളിലൊന്നാകുമെന്നാണ് ഓപ്പണിംഗ് നല്‍കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്