സേതുപതിയുടെ നായികയായി സംയുക്ത മേനോൻ

JUNE 17, 2025, 9:55 PM

വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തില്‍ നായികയായി സംയുക്ത മേനോൻ. 

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. 

മികച്ച പ്രകടനത്തിന് സാധ്യത നൽകുന്ന കഥാപാത്രമാണ് സംയുക്ത ഇതിൽ അവതരിപ്പിക്കുക. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഏറെ പുതുമയോടെയാണ് എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam