രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' യുടെ ആഗോള റിലീസ് 2026 ജൂൺ 4ന്

MAY 2, 2026, 12:20 AM

രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ ചിത്രീകരണം പൂർത്തിയായി.

നേരത്തെ മാർച്ചിലും, അതിന് ശേഷം ഏപ്രിലിലും റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ചിത്രീകരണ ജോലികൾ തീരാൻ സമയം എടുത്തതിനാലാണ് റിലീസ് തീയതി നീട്ടിയത് എന്നാണ് റിപ്പോർട്ട്.

2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. 

vachakam
vachakam
vachakam

റിലീസ് തീയതി പുലർത്തു വിട്ടു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററിൽ മാസ്സ് അവതാരമായി ആണ് രാം ചരണിനെ അവതരിപ്പിച്ചിരിക്കുന്നത്.

അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീവ്രതയും ആ പോസ്റ്ററിലെ ലുക്കിൽ നിന്ന് വ്യക്തമാണ്. വേനലവധികാലത്തിന്റെ അവസാനം നിശ്ചയിച്ച റിലീസ് തീയതി ചിത്രത്തിന് ഏറെ ഗുണകരമായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.  

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam