സൂര്യ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. അതുകൊണ്ടാണ് ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വളരെയധികം ഹൈപ്പ് നേടുന്നത്. ഇപ്പോൾ, ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും സംബന്ധിച്ച ഒരു അപ്‌ഡേറ്റ് നിർമ്മാതാവ് എസ്ആർ പ്രഭു പങ്കുവെച്ചിട്ടുണ്ട്.
സൂര്യ 45 ന്റെ ഷൂട്ടിംഗ് ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് എസ്ആർ പ്രഭു പ്രഖ്യാപിച്ചു. ഈ ചിത്രം മികച്ച രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്. ജൂൺ പകുതിയോടെ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതൊരു ആഘോഷ ചിത്രമാണ്. അതിനാൽ, ചിത്രം ഒരു ഉത്സവ റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവും വ്യക്തമാക്കി.
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്.
ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്