പ്രഭാസ് നായകനായ ഹൊറർ - ഫാന്റസി ചിത്രമാണ് 'ദ രാജാ സാബ്'. ജനുവരി ഒൻപതിനാണ് സിനിമ വേൾഡ് വൈഡ് റിലീസ് ആയത്. എന്നാൽ, വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച കളക്ഷൻ നേടിയെടുക്കാനും ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ, സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് 'രാജാ സാബ്' നേടിയത്.
ആദ്യ ദിനം മാത്രം 112 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് 'രാജാ സാബ്'.
ഫെബ്രുവരി ആറ് മുതൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
