പ്രഭാസ് നായകനായെത്തിയ കല്‍ക്കി 2898 എഡി സിനിമയാ ബോക്സ് ഓഫീസ് തൂക്കിയിരിക്കുകയാണ്. ആഗോളതലതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇങ്ങനെ പോയാല്‍ കല്‍ക്കി 1000 കോടിയും കവിഞ്ഞ് പുതിയ റെക്കോര്‍ഡിടുമെന്നാണ് റിപ്പോര്‍ട്ട്. അനിമല്‍ ആഗോളതലത്തില്‍ ആകെ 915 കോടി രൂപ നേടിയത് മറികടന്നിരിക്കുകയാണ് പ്രഭാസ് ചിത്രം കല്‍ക്കി.
കല്‍ക്കിക്ക് മുന്നില്‍ വെറും തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രമാണ് ഉള്ളത്. അതില്‍ ഒന്ന് പ്രഭാസ് നായകനായതുമാണ്. ബാഹുബലി രണ്ട് ആഗോളതലത്തില്‍ 1,745 കോടി രൂപയിലധികം നേടിയിരുന്നു. രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആകട്ടെ 1,269 കോടി രൂപയും കെജിഎഫ് രണ്ട് 1,215 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.
പ്രഭാസ് നായകനായ കൽക്കി 2898 എഡി എന്ന ചിത്രം സംവിധാനം ചെയ്തത് ദേശീയ തലത്തിൽ പ്രശസ്തനായ തെലുങ്ക് സംവിധായകൻ നാഗ് അശ്വിനാണ്. ദീപിക പദുക്കോൺ നായികയാകുമ്പോൾ, പ്രഭാസിൻ്റെ ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന നടൻ കമൽഹാസനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്