കൂലി സിനിമയിലെ പൂജ ഹെഗ്ഡയുടെ സൂപ്പർഹിറ്റ് 'മോണിക ഗാനം' കണ്ട് നടി മോണിക ബെലൂച്ചി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പൂജ ഹെഗ്ഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഓ വൗ ഇത് എക്കാലത്തെയും വലിയ അഭിനന്ദനമാണ്", എന്നാണ് മോണിക ബെലൂച്ചി ഗാനം കണ്ട് പ്രതികരിച്ചതെന്ന് പൂജ പറഞ്ഞു. എനിക്ക് എല്ലായ്‌പ്പോഴും മോണിക ബെലൂച്ചിയെ ഇഷ്ടമായിരുന്നു. സ്വന്തം വ്യക്തിത്വത്തെ അവര്‍ ഐകോണിക് ആക്കിയിരുന്നു", എന്നും പൂജ പറഞ്ഞു.
മോണിക ബെലൂച്ചിയുടെ സുഹൃത്തായ മെലിറ്റ ടോസ്‌കാന് പൂജ ഹെഗ്‌ഡെ ഗാനം അയച്ചുകൊടുക്കുകയായിരുന്നു. അത് കണ്ട് മോണിക ബെലൂച്ചി ഇഷ്ടപ്പെട്ടുവെന്ന് പറയുകയായിരുന്നു -പൂജ വ്യക്തമാക്കി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.
സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്