പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' 50 കോടി ക്ലബ്ബിലേക്ക്. സംവിധായകന്‍ ഷഹദ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചത്.
പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തി ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിംഗും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഒത്തുചേർന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം അതായിരുന്നു പ്രഥമദൃഷ്ട്യാ കുറ്റക്കാർ.
ചിത്രത്തിനു വേണ്ടി വേടൻ പാടിയ തീം സോങ് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഉള്ളൊഴുക്ക് എന്നസിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷംവിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത താരങ്ങളായ പാർത്ഥിപന്‍, മാത്യു തോമസ് ,വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, r ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
