ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിന്റെ ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ് എന്ന് അറിയിച്ചു. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്‌സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെന്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2014ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്.
യൂറോപ്പിലെ നാല് രാജ്യങ്ങളിൽ തുടങ്ങി ഇന്ന് യൂറോപ്പിൽ മാത്രം നാൽപതിൽ പരം രാജ്യങ്ങളിലും ലോകത്താകമാനം ജി.സി.സി ഒഴികെ 60ൽ പരം രാജ്യങ്ങളിൽ മലയാളവും അന്യഭാഷ സിനിമ വിതരണത്തിന്റെയും വിപുലമായ നെറ്റ്‌വർക്ക് ആർ.എഫ്.ടി ഫിലിംസിനുണ്ട്. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതൽ ഓവർസീസ് രാജ്യങ്ങളിൽ മലയാളം സിനിമ റിലീസിന് എത്തിച്ചിരിക്കുന്നത്.
റിലീസിന് ഒരുങ്ങുന്ന വൃഷഭ, കറക്കം തുടങ്ങി 300റോളം സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.എഫ്.ടി ഫിലിംസ് ആണ്. വ്യവസിയായ റൊണാൾഡിന് ആർ.എഫ്.ടി ഫിലിംസ് കൂടാതെ ഇകൊമേഴ്‌സ് സർവീസ് ആയ 'ചാറ്റ്2കാർട്ട്', ഫുഡ് ഓർഡറിങ് പ്ലാറ്റ്‌ഫോമായ 'ഈറ്റ്‌സർ' എന്നീ ബിസിനസ് പ്ലാറ്റ്‌ഫോംസ് കൂടിയുണ്ട്.
ഇതിന് മുൻപും പല പാർട്ണർമാരുമായി സഹകരിച്ച് നിരവധി ചിത്രങ്ങളുടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുണ്ട് ആർ.എഫ്.ടി ഫിലിംസ്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്‌സ് സ്വന്തമാക്കുന്നത്. മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണുള്ളത്. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
