2023-ൽ പുറത്തിറങ്ങിയ ഒരു നെറ്റ്ഫ്ലിക്സ് പരമ്പരയാണ് കാലാ പാനി. ഒരു സർവൈവൽ ത്രില്ലറായിരുന്ന ഈ പരമ്പരയ്ക്ക് മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പരമ്പര സംവിധാനം ചെയ്തത് സമീറ സക്സേനയാണ്.
മികച്ച പ്രേക്ഷക പിന്തുണയെ തുടർന്ന്, പരമ്പരയുടെ രണ്ടാം ഭാഗവും നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സ് സീസൺ 2 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർമ്മാണം ആരംഭിക്കാൻ പോകുന്നതിനിടെയാണ് നെറ്റ്ഫ്ലിക്സ് പരമ്പരയുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറിയത്. നെറ്റ്ഫ്ലിക്സ് എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ബജറ്റ് പ്രശ്നമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിര്‍മാതാക്കളുടെ സങ്കല്‍പത്തിന് അനുസരിച്ച് സീരീസ് എടുക്കണമെങ്കില്‍ വലിയ ബജറ്റ് ആവശ്യമായിരുന്നു. പക്ഷെ നെറ്റ്ഫ്‌ലിക്‌സ് ആ ബജറ്റ് അംഗീകരിച്ചില്ലെന്നാണ് വിവരം. സീരീസിന്റെ സംവിധായകന്‍ സമീര്‍ സക്‌സേനയും സംഘവും നെറ്റ്ഫ്‌ലിക്‌സിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും ഒരു തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ല. അതിനാലാണ് പ്രൊജക്ട് ഉപേക്ഷിച്ചത്. ഷോ നടക്കില്ലെന്ന വിവരം ഇന്നലെയാണ് സമീര്‍ സ്‌കസേന ടീമിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാ പാനി സീസണ്‍ 2 നിര്‍മാണം വേണ്ടെന്ന് വെച്ചത് സ്ട്രീമിംഗ് വ്യവസായത്തിലെ അടുത്തിടെ നടക്കുന്ന ബജറ്റ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായാണെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്